കുന്ദമംഗലം ഹൈസ്കൂളിൽ നിന്നും 1970-75 കാലഘട്ടത്തിലെ എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നു. മേയ് ആദ്യ വാരത്തിൽ നടത്തുന്ന സംഗമത്തിൽ ഗുരു വന്ദനം, കലാ പരിപാടി കൾ, കാരുണ്യ പ്രവർത്തന പ്രഖ്യാപനം എന്നീ പരിപാടികൾ ഉൾപ്പെടുത്താൻ കെ.പി. വസന്തൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.യോഗം ഖാലിദ് കിളിമുണ്ട ഉൽഘാടനം ചെയ്തു. പി.കെ.ബാപ്പു ഹാജി സ്വാഗതം പറഞ്ഞു.ജനുവരി 29 ന് വിപുലമായ സ്വാഗതസംഘം യോഗം ചേരാൻ തീരുമാനിച്ചു.കെ.പി. വസന്തൻ (പ്രസിഡണ്ട്) ഖാലിദ് കിളിമുണ്ട (ജന. സിക്രട്ടറി) പി.കെ.ബാപ്പു (ട്രഷറർ) പി.രവീന്ദ്രൻ, രത്നസിംഗ്, സൂപ്പർ ബാബു, ( വൈ- പ്രസി) ഉഷാകരൻ, സി.പി.രവീന്ദ്രൻ, യു.വി.അശോകൻ (സി ക്രട്ടറി) എന്നിവർ ഭാരവാഹികളായി കമ്മറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *