തൊഴിലാളികളെ വീണ്ടും പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി.കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ പിരച്ചുവിടുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. ആമസോണിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *