എറണാകുളം/തൃശൂർ : എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. കൊളക്കാട് ഗണപതി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ പിന്നീട് തളച്ചു. തൃശ്ശൂർ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളിൽ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി പരത്തി. പാപ്പാൻമാരും എലഫന്റെ സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *