കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആന്റ് റിസർച്ചും മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സർഗോത്സവത്തിന് മാളിക്കടവ് എം.എസ്. എസ് പബ്ലിക് സ്കൂളിൽ പ്രൗഢമായ തുടക്കം. അഞ്ച് വേദികളിലായി 32 ഇനങ്ങളിൽ ആയിരത്തോളം സർഗ പ്രതിഭകൾ സർഗോൽസവത്തിൽ മാറ്റുരക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സർഗ ശേഷി സമൂഹ നൻമക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർഗോൽസവം സംഘടിപ്പിക്കുന്നത്.

മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന ട്ര ഷറർ എഞ്ചിനീയർ മമ്മദ് കോയ സർഗോൽസവം ഉദ്ഘാടനം ചെയ്തു. കെ എൻ . എം മർകസുദ്ദഅവ ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ മജീദ് പുത്തൂർ, എം.അബ്ദുൽ റശീദ് മടവൂർ , നവാസ് അവാരി, യഹ്‌യ മുബാറക്, നദ നസ്റിൻ, സഫൂറ തിരുവണ്ണൂർ, എം.ടി.അബ്ദുൽ ഗഫൂർ , കുഞ്ഞിക്കോയ ഒളവണ്ണ, ബി.വി. മെഹബൂബ്, ശുക്കൂർ കോണിക്കൽ, അബ്ദുസലാം കാവുങ്ങൽ പി.സി.അബ്ദുറഹിമാൻ , എൻ.ടി.അബ്ദുറഹിമാൻ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *