ലഖ്‌നൗ: മഹാ കുംഭമേളയില്‍ എത്തി ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്.
ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു, പിന്നീട് മന്ത്രങ്ങള്‍ ഉരുവിട്ട് ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദിയുടെ കുംഭമേള സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്രാജില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.