നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക് ബ്യൂറോയുടെ കുറ്റപത്രം 12,000 പേജുള്ളതാണ്. ഫോണ്‍ കോള്‍ വിവരം, വാട്സാപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളില്‍ കുറ്റപത്രവും രേഖകളും മൊഴികളും നീളുന്നു. നാര്‍ക്കോട്ടിക് സെല്‍ ഇതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ സെപ്റ്റംബറിലാണ് ആദ്യ അറസ്റ്റ് ഉണ്ടായത്
റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായുള്ളത്. മഹാരാഷ്ട്ര മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ജൂണ്‍ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്ന് നടിയും മുന്‍ കാമുകിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റിലായത്.
ലഹരി- കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് സുശാന്തിന്റെ കുടുംബം ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.