വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക്. ‘കുറുപ്പ്’, ‘എഫ്‍ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ബീസ്റ്റി’നും ഇപ്പോൾ വിലക്ക് ഏർപെടുത്തിയിരിക്കുന്നത്.എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമല്ല.പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

സണ്‍ പിക്‌ചേഴ്‌സാണ് ബീസ്റ്റിന്റെ നിര്‍മാതാക്കള്‍. വീര രാഘവന്‍ എന്ന ഇന്ത്യന്‍ ചാരന്റെ (സ്‌പൈ) വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ
ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക.
ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *