മധു വധക്കേസിൽ കോടതിയിൽനിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മയും സഹോദരിയും രംഗത്ത്. പ്രതികൾക്കു നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അതിൽ കടുത്ത നിരാശയുണ്ടെന്നും മധുവിന്റെ അമ്മ മല്ലി വ്യക്തമാക്കി. കോടതിക്ക് വീഴ്ച പറ്റിയെന്നു മധുവിന്റെ സഹോദരി സരസുവും ആരോപിച്ചു.

പട്ടിക വിഭാഗക്കാർക്കുള്ള കോടതി വാദിക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ നിൽക്കേണ്ടത് എന്നും സരസു ചോദിച്ചു.ഞങ്ങൾക്കു വേണ്ടിയുള്ള കോടതിയിൽനിന്നു നീതി കിട്ടിയില്ല. പിന്നെ എവിടെ നിന്നു കിട്ടും. സുപ്രീംകോടതിയിൽ പോയിട്ടായാലും നീതി ഉറപ്പാക്കുമെന്നും സരസു വ്യക്തമാക്കി.

മധു നേരിട്ട ദുരന്തം കോടതിക്കു പിടികിട്ടിയിട്ടില്ല. ഞങ്ങടെ കാടാണ്. ആ കാട്ടിൽനിന്ന് മധുവിനെ പിടിച്ചുകൊണ്ടുവരികയായിരുന്നു. ആദിവാസികൾ എന്നും അടിച്ചമർത്തപ്പെട്ടവരാണെന്ന ചിന്ത മാറ്റണമെന്നും സഹോദരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *