കോട്ടക്കല്‍: വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പില്‍ ഹൗസില്‍ സൈതലവി, കോഴിച്ചെന പെരുങ്ങോടന്‍ ഹൗസില്‍ കബീര്‍, എടരിക്കോട് പാലച്ചിറമാട് കരിമ്പില്‍ ഹൗസില്‍ മുഹമ്മദാലി എന്നിവര്‍ അറസ്റ്റിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ അശ്വിത് എസ്. കാരാണ്മയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീനി കെ.കെ, മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എസ്.സി.പി.ഒമാരായ വിശ്വനാഥന്‍, ജിതേഷ്, ജിനേഷ്, സി.പി.ഒ ബിജു, ഡി.വി.ആര്‍ എ.എസ്.ഐ പ്രദീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ജസീര്‍, ദിനേശന്‍, സലിം, സഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *