
കുന്ദമംഗലം:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുന്ദമംഗലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുന്ദമംഗലം ഗവ.എ. യു. പി സ്കൂളിൽ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ജിനിലേഷ് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജന: സെക്രട്ടറി ജയശങ്കർ അധ്യക്ഷത വഹിച്ചു.
എൻ .വിനോദ് കുമാർ, ടി.സി സുമോദ്, എം.പി മൂസ,ടി വി ഹാരിസ്, സജീവൻ കിഴക്കയിൽ കെ പി അബ്ദുൽ നാസർ, റസാഖ്, നിമ്മി സജി, സജ്‌ന, മഹിജ,ഹെഡ് ടീച്ചർ നിഷിദ കുമാരി, സന്തോഷ് മാസ്റ്റർ, മറ്റു ടീച്ചർമാരായ ധന്യ, ബിജിന, അമൃത, യൂത്ത് വിംഗ് സെക്രട്ടറി യൂനുസ്, ട്ര ഷറർ ഷാഹിൻ എന്നിവർ സംബന്ധിച്ചു.