മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം തട്ടിയെടുക്കല്‍ കേസില്‍ യുവാവ് പിടിയില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി കെ പി ജൈസലിനെ (39) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലെ പ്രതിയാണ് ജൈസല്‍. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗര്‍ഭിണിക്കു തോണിയില്‍ കയറാന്‍ ചുമല്‍ കുനിച്ചുനല്‍കുന്ന വീഡിയോ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധേയനായ ആളാണ് ജൈസല്‍.

Leave a Reply

Your email address will not be published. Required fields are marked *