കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തുന്ന 26 കിലോമീറ്റർ റോഡ് ഷോ തുടങ്ങി. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ 28 പ്രധാന കേന്ദ്രങ്ങളിലൂടെ കടന്ന് പോയി മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും.ഇന്ന് പത്ത് മണിക്ക് തുടങ്ങിയ റോഡ് ഷോ രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുക
അതെ സമയം, കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.12 സീറ്റുകൾ ബിജെപിയുടെ കൈയ്യിലുണ്ട് അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.ദേശീയ നേതൃത്വമാണ് നേരിട്ട് കർണാടകയിൽ പ്രചാരണം നടത്തുന്നത് എന്നതാണ് പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *