നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു.

എ. ആർ. രാജരാജവർമക്കു ശേഷം യൂനിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *