കോൺഗ്രസിൽ കലാപമെന്ന് ദീപിക മുഖപ്രസംഗം.കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചാണ് ദീപികയുടെ മുഖപ്രസംഗം.ഭരണത്തിൽ എത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോൺഗ്രസിൽ. ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാൻ കത്തോലിക്കാ സഭയില്ല. അധ്യക്ഷന്‍റെ മതമല്ല, പാർട്ടിയുടെ മതേതരത്വം ആണ് മുഖ്യമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.’അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത് . ‘ഒരുമതത്തിനുവേണ്ടിയുമല്ലാതെ ജാതി-മത ഭേദമന്യേ എല്ലാവർക്കും വേണ്ടി നിലകൊള്ളുക.ഏതായാലും ഞങ്ങൾക്കിത്ര മന്ത്രി വേണം,കെപിസിസി പ്രസിിഡന്റ് വേണം എന്നൊന്നും പറയാൻ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നുമ്ടാവില്ല. സ്ഥാനമാനങ്ങളുടെ വീതംവെപ്പിനേക്കാൾ,വിവേചനം കൂടാതെ നീതി വിതരണം ചെയ്യുന്നതിലാണ് കാര്യം.അത് ഉറപ്പാക്കിയാൽ മതി.അധ്യക്ഷന്റെ മതമല്ല,പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം.മുഖ്യമന്ത്രിയുടെ പാർട്ടി മേധാവിത്വമല്ല,ഭരണഘടനാ വിധേയത്വമാണ് പ്രധാനമെന്നും’ എഡിറ്റോറിയലിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *