സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക,തപാൽ ആർഎംഎസ് ഓഫീസുകൾ അടച്ചു പൂട്ടുന്ന നടപടികൾ ഉപേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ സംയുക്ത സമരസമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സൂചനപണിമുടക്കിൻ്റെ ഭാഗമായി ജില്ലാ വാഹന പ്രചരണ ജാഥ നടത്തി. കുന്ദമംഗലത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ജാഥ ഉദ്ഘാട നം ചെയ്തു. ജാഥാ ക്യാപ്റ്റൻ മുരളീധരൻ, സംസ്ഥാന അസി.സെക്രട്ടറി ജയനേന്ദ്രൻ, സി ബാബുരാജ് പ്രസംഗിച്ചു
Home Local News