തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കേരളാ ബാങ്കിലെ ജീവനക്കാരന്‍ ഉല്ലാസാണ് മരിച്ചത്. പ്രൈവറ്റ് ബസിനും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കുടുങ്ങിയാണ് മരണം. സംഭവത്തില്‍ ഇരു ബസ് ഡ്രൈവര്‍മാരെയും തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്റിനും ഇടയിലാണ് അപകടം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങിയത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.