അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹാട്രിക് വിജയവുമായി വയനാട് ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോടിലെ ഹെമിന്‍ ജിഷ. തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി ഉറുദു ഗസലിലും ഒപ്പനയിലും എ ഗ്രേഡ് നേടിയിരുന്നു.
ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് ലെ അധ്യാപകന്‍ അബ്ദുള്‍ സലാമിന്റെയും ജിഎച്ച്എസ്എസ് തരിയോടിലെ അധ്യാപിക മറിയം മഹമൂദിന്റെയും മകളാണ് ഈ +1 വിദ്യാര്‍ത്ഥിനി. ഗസലില്‍ നഫ് ല സാജിദിന്റെയും മാപ്പിളപ്പാട്ടില്‍ ബാപ്പു കൂട്ടിലിന്റെയും ഒപ്പനയില്‍ നാസര്‍ പറശ്ശിനിയുടെയും കീഴിലാണ് പഠിക്കുന്നത്. സഹോദരി ഡോ. റാഷ അഞ്ജല 2015 ലെ മാപ്പിളപ്പാട്ട്, ഗസല്‍ വിന്നര്‍ ആയിരുന്നു.