വിഷാദരോഗത്തിലൂടെ കടന്നുപോയ ദിനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ പവൻ കല്യാൺ.നടൻ നന്ദമൂരി ബാലകൃഷ്ണ ‘ആഹാ’ എന്ന ഓ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ എന്ന പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് പവൻ കല്യാൺ വിഷാദരോഗത്തിലൂടെ കടന്നുപോയ തന്റെ ദിവസങ്ങളേക്കുറിച്ച് പറഞ്ഞത്. വിഷാദരോഗവുമായുള്ള തന്റെ പോരാട്ടം അതിശക്തമായിരുന്നെന്ന് പവൻ കല്യാൺ പറഞ്ഞു.അതീജിവനം അത്ര എളുപ്പമായിരുന്നില്ല ”എനിക്ക് ആസ്മയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടിക്കടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമൂഹത്തിനോട് ഇടപെടുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്‍റെ വിഷാദം കൂട്ടി.എന്റെ മൂത്ത സഹോദരൻ (ചിരഞ്ജീവി) വീട്ടിലില്ലാത്ത സമയത്ത് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ പദ്ധതിയിട്ടത് ഞാൻ ഓർക്കുന്നു.ജ്യേഷ്ഠൻ നാഗബാബുവും ഭാര്യാസഹോദരി സുരേഖയും ചേർന്നാണ് എന്നെ രക്ഷിച്ചത്. എനിക്കു വേണ്ടി ജീവിക്കൂ എന്ന് സഹോദരന്‍ ചിരഞ്ജീവി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ജീവിക്കൂ. അന്നുമുതൽ, ഞാൻ എന്നെത്തന്നെ പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു.” പവന്‍ പറഞ്ഞു.
Home Entertainment