വെള്ളക്കരം വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും.1000 ലിറ്റർ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ഫെബ്രുവരി മൂന്നാം തിയതി പ്രാബല്യത്തിൽ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോരിറ്റി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.ഒരു കുടുംബം പതിനയ്യായിരം മുതല്‍ 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബില്‍ പെട്ടവര്‍ക്ക് പ്രതിമാസം 153 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്‌ക്കേണ്ടത്. അപ്പോള്‍ മിനിമം നിരക്ക് വര്‍ധന നൂറ് രൂപയായി ഉയരും.
Home Kerala