തേനിക്ക് സമീപം വാഹനപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. കോട്ടയം ജില്ലക്കാരായ മൂന്ന് പേർ സഞ്ചരിച്ച വാഗൺ-ആർ കാറാണ് അപകടത്തിൽ പെട്ടത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *