സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സെപ്റ്റംബര്‍ ഒന്നാം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്.

ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, അതേ ദിവസം തന്നെ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. ആഘോഷങ്ങള്‍ നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു.

ഇടത് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇരുപത്തിയൊന്നാം തീയതി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *