വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടത്തിൽ പെട്ട് യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി. അപകടത്തിൽ പെട്ട ഉത്തരേന്ത്യൻ സ്വദേശികളെ രക്ഷിക്കാൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഒരു മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന യുവതി തനിക്ക് ആരോ​ഗ്യ പ്രശ്നമുണ്ടെന്നും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെന്നും താഴെ നിൽക്കുന്നവരോട് പറയുന്നുണ്ട്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

കൂടുതൽ ഫയർ ഫോഴ്സ് അം​ഗങ്ങൾ എത്തി ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. വർക്കല പാരാഗ്‌ളൈഡിങ്ങിൽ അപകട സാധ്യത കൂടുതലുള്ള മേഖലയാണ്. യുവതിയുടെ കഴുത്തിൽ കയർ കുരുങ്ങിക്കിടക്കുന്നുവെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *