ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മെഡിക്കൽ കോളേജിലെ ബേൺസ് ഐ സി യു വി ലേക്ക് പുതപ്പും വെള്ളമുണ്ടും ഫയലുകളും ബോർഡും റൂം ഫ്രഷ്നറുകളും നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. മെഡിക്കൽ കോളേജ് – ബേൺസ് ഐ സി യു വിൽ നടന്ന ചടങ്ങിൽ വോളൻ്റിയർമാരുടെ സംഭാവന ഐ സി യു വിൻ്റെ ചുമതലയുള്ള ഹെഡ് നഴ്സ് മിനി ടി കെ ഏറ്റുവാങ്ങി. അനാഥരും മാനസികരോഗികളും വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്കും എത്തുമ്പോൾ പുതപ്പിൻ്റെയും വെള്ളമുണ്ടിൻ്റെയും കുറവ് ഉണ്ടന്ന് മനസ്സിലാക്കി വോളൻ്റിയർമാർ അവരുടെ പോക്കറ്റ് മണിയും അല്ലാതെ സ്വരൂപിച്ച സംഭാവനകളും ചേർത്ത് സഹായം എത്തിക്കുകയായിരുന്നു. ഒരിക്കൽ ഉപയോഗിച്ച പുതപ്പുകൾ വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത പോലുള്ള പ്രത്യേക സാഹചര്യം നിലനിൽക്കുന്ന ഐസിയുവാണ് പൊള്ളലിൻ്റെ ഐ സി യു. അവിടെ എത്തുന്ന നിരാലംബരായ രോഗികൾക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു നൽകിയ എൻ എസ് എസ് യൂണിറ്റിന് ഐ സി യു സ്റ്റാഫ് പ്രത്യക നന്ദി അറിയിച്ചു.നഴ്സ്മാരായ ശ്രീരഞ്ചിനി,രാജശ്രീ, പ്രോഗ്രാം ഓഫീസർ രതിഷ് ആർ നായർ, വോളൻ്റിയർ ലീഡറുമാരായ മാളവിക ,ശോഭിത്ത് വളണ്ടിയർമാരായ ഷാഹിദ്, അർജുൻ, അനിരുദ്ധ്, അതുല്യ അനീന എന്നിവർ പങ്കെടുത്തു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
