മേഘമല :∙ അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തിവിടില്ല.

അരിക്കൊമ്പന്‍ ജനവാസമേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്തവിധം ആശങ്കയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നല്‍ വിവരങ്ങൾ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് ആരോപിച്ചു. എന്നാല്‍, ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായി സിഗ്നല്‍ കിട്ടുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *