പൃഥ്വിരാജ് നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ​ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയിലെ എല്ലാ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പോസ്റ്റർ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പോസ്റ്റർ നോക്കി കഴുത്തുളുക്കി എന്നത് മുതൽ പോസ്റ്റർ കോപ്പിയടിയാണ് എന്നതുവരെയെത്തി സംവാദം. ഇതിനെല്ലാം ഉത്തരവുമായി അൽഫോൺസ് പുത്രൻ രം​ഗത്തുണ്ട്.എവരിതിം​ഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ഹോളിവുഡ‍് ചിത്രത്തിന്‍റെ പോസ്റ്ററാണ് വിമര്‍ശകര്‍ സാമ്യം ചൂണ്ടിക്കാട്ടി ഉയര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തെത്തിയ ചിത്രമാണിത്. എന്നാല്‍ തന്‍റെ അരങ്ങേറ്റ ചിത്രമായ നേരത്തിന്‍റെ പോസ്റ്ററാണ് ഇതു സംബന്ധിച്ച ഫേസ്ബുക്ക് കമന്‍റില്‍ അല്‍ഫോന്‍സ് മറുപടിയായി ചേര്‍ത്തിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നേരം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഈ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.33 ഓളം താരങ്ങളാണ് പോസ്റ്ററിൽ അണിനിരക്കുന്നത്. ‘ഇതിപ്പോ ഇൻഡസ്ട്രി മൊത്തം ഉണ്ടല്ലോ’ എന്ന പ്രേക്ഷകന്റെ കമന്റിന് അൽഫോൻസിന്റെ മറുപടി ചുവടെ:
‘പോസ്റ്റർ ഡിസൈൻ ചെയ്തത് ആനന്ദ് എന്ന ഡിസൈനർ ആണ്. അവൻ പറഞ്ഞു..അവന്റെ ജീവിതത്തിൽ ഇത്രയും ആർട്ടിസ്റ്റുള്ള പോസ്റ്റർ ഡിസൈൻ ചെയ്തട്ടില്ലെന്ന്. അപ്പൊ ഞാൻ പറഞ്ഞു…‘‘ബ്രോ, ഞാനും ആദ്യമായിട്ടാണ് ഇത്രേം ആർടിസ്റ്റിട്ടുള്ള സിനിമ ചെയ്യുന്നത്’’. രണ്ടു പേരുടേം അവസ്ഥ ഇത് തന്നെ.’വല്ല മൾട്ടിവേഴ്സ് കൺസെപ്റ്റുമാണോ എന്ന ചോദ്യത്തിന് അത്രയൊന്നും താൻ വളർന്നിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇത്രയും കഴിവുള്ള നടിമാർ മലയാളത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് നയൻതാരയെ തിരഞ്ഞെടുത്തു എന്നാണ് വേറൊരാൾക്ക് അറിയേണ്ടിയിരുന്നത്. നയൻതാര ജപ്പാൻകാരിയല്ലല്ലോ. എന്റെ അറിവിൽ അവർ മലയാളിയാണ്. കഴിവും ഉണ്ടെന്നാണ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ മനസിലായതെന്നായിരുന്നു ഈ ചോദ്യത്തിനുള്ള അൽഫോൺസിന്റെ മറുപടി.‘മലയാളത്തില്‍ ഇത്രേം നടികള്‍ ഉള്ളപ്പോള്‍, എന്തിന് നയന്‍താര’ എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്റ്. ആ കമന്റിന് അല്‍ഫോന്‍സ് ശൈലിയില്‍ തന്നെ അദ്ദേഹം മറുപടിയും നല്‍കി ‘നയന്‍താര പിന്നെ ജപ്പാന്‍കാരി ആണല്ലോ എന്റെ അറിവില്‍ പുള്ളിക്കാരി മലയാളിയാണ്. ടാലന്റും ഉണ്ടെന്നാണ് സിനിമ ഷൂട്ട് ചെയ്തപ്പോള്‍ എനിക്ക് മനസിലായത്’ എന്നാണ് അല്‍ഫോന്‍സ് കമന്റിന് മറുപടിയായി നല്‍കിയത്.

നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *