ഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ അഭ്യര്‍ഥന കത്തുമായി പാകിസ്താന്‍. കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും നിലവില്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെയും കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താന്‍ കത്തയച്ചിരുന്നു. പാകിസ്താന്‍ ജല വിഭവ സെക്രട്ടറി ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.

Leave a Reply

Your email address will not be published. Required fields are marked *