മലപ്പുറം: പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്കില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികള്‍. രാവിലെ എട്ടരയ്ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയില്‍ പെരുന്നാള്‍ ആഘോഷിക്കും. ആര്യാടന്‍ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികള്‍ ഇല്ല. വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളിയാവും. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുക. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ എടക്കരയില്‍ നടക്കുന്ന ഈദ് ഗാഹില്‍ പങ്കെടുക്കും.
മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും അന്‍വറിനും പുറമെ മറ്റു ആറ് സ്ഥാനാര്‍ത്ഥികള്‍ കൂടി നിലമ്പൂരില്‍ ജനവിധി തേടുന്നുണ്ട്.