തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ പത്തരയ്ക്ക് തെന്നലയുടെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ദിരാഭവനില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് തെന്നല അന്തരിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ അടക്കം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലും ആശുപത്രിയിലും എത്തിയിരുന്നു.