തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ആര്‍ ടി സി ബസിനു പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 6 പേര്‍ക്ക് പരിക്ക്.
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മുണ്ടൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ പുറകില്‍ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.