പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണെന്നും സംഭവം മനുഷ്യത്വരഹിതമാണെന്നും ഇമാം പറഞ്ഞു. ഭീകരാക്രമണത്തെ ബലിപെരുന്നാള്‍ ദിവസം അപലപിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.
അന്യായമായി ഒരാള്‍ മരിച്ചാല്‍ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ്. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹല്‍ഗാമില്‍ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് പാളയം ഇമാം പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് മതം. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണ് വി പി സുഹൈബ് മൗലവി പറഞ്ഞു.
അന്യായമായി ആരെയെങ്കിലും വധിച്ചാല്‍ ഭൂമിയിലെ മുഴുവന്‍ പേരെയും വധിച്ചതിന് തുല്യമാണ്. ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് വി പി സുഹൈബ് മൗലവി വ്യക്തമാക്കി. പഹല്‍ഗാം ആക്രമണം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.