തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെയും മകള്‍ ദിയ കൃഷ്ണക്കെതിരെയും കേസ്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. പരാതിക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് എഫ്‌ഐആര്‍.
എന്നാല്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്ന് പരാതിക്കാര്‍ പണം തട്ടിയെടുത്തെന്നും 8 ലക്ഷം 82000 രൂപ തങ്ങള്‍ക്ക് നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേദിവസം ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. ഞങ്ങളുടെ കൈയില്‍ ഇതിനൊക്കെയും തെളിവുണ്ട്.ന്യായം ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ തെളിവും എന്റെ കയ്യില്‍ ഉണ്ട്” കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. പണം പോയതിനേക്കാള്‍ വിഷയം വിശ്വാസ വഞ്ചനയാണ് സഹിക്കാന്‍ പറ്റാതായതെന്ന് ദിയ പറഞ്ഞു.