മുടികൊഴിച്ചിലിൽ മനംനൊന്ത് കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ചത്. പ്രശാന്തിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയതിനു പിന്നാലെയാണ് തന്റെ മുടി കൊഴിഞ്ഞതെന്നും മരണത്തിന് കാരണം ഡോക്ടറാണെന്നും കുറിപ്പിൽ പറയുന്നു.മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. 2014 മുതലാണ് ഇയാൾ കോഴിക്കോട് ക്ലിനിക്കില്‍ ചികിത്സ തേടയത്. ഡോക്ടര്‍ മരുന്നും ഗുളികയും നല്‍കി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ല. 2020 വരെ ചികിത്സ തേടിയിട്ടുണ്ട്.മരുന്ന് ഉപയോഗിച്ചതിനു ശേഷം ഒരു ദിവസം നിരവധി മുടിയിഴകൾ വേരോടെ കൊഴിയാൻ തുടങ്ങി. ഇതിൽ വലിയ മാനസിക പ്രയാസമാണ് അനുഭവിക്കുന്നത്. തന്റെ വിദ്യാഭ്യാസത്തെ വരെ ഡോക്ടർ ചോദ്യം ചെയ്തു എന്നും തന്റെ മരണത്തിന് കാരണം ആ ഡോക്ടറാണെന്നും യുവാവ് കുറിപ്പിൽ പറയുന്നു.അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *