ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചീഫ് എക്‌സി. എൻജിനീയര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ബന്ധപ്പെട്ട ബാങ്കുകളില്‍ ലഭ്യമാണ്. അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: 0497-2706133

മണ്ണെണ്ണ വിതരണം 16 വരെ

ഏപ്രില്‍ മാസത്തെ സബ്‌സിഡി മണ്ണെണ്ണയുടെ വില്പന വില 81 രൂപയായി വര്‍ധിച്ചിട്ടുണ്ട്. റേഷന്‍ കടകളില്‍ ശേഷിക്കുന്ന മണ്ണെണ്ണ 53 രൂപ നിരക്കില്‍ എ.എ.വൈ വിഭാഗം കാര്‍ഡുകള്‍ക്ക് മാത്രം ഏപ്രില്‍ 16 വരെ വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി യോഗം 12ലേക്ക് മാറ്റി

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2022-23 വാര്‍ഷിക പദ്ധതിയിലെ ഒന്നാംഘട്ട പ്രോജക്ടുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സുലേഖ സോഫ്റ്റ് വെയര്‍ പൂര്‍ണസജ്ജമാകാത്തതിനാല്‍ ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റി. യോഗം ഏപ്രില്‍ 12 ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

താത്പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിയോക്രാഡില്‍, ഹൃദ്യം പദ്ധതികള്‍ക്ക് കീഴില്‍ എംപാനല്‍മെന്റിനായി ആംബുലന്‍സ് ഉടമകളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 28 വൈകീട്ട് നാലുമണി. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2374990.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 12 രാവിലെ 10ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ & വാട്‌സ്ആപ്പ്: 0495 2370178

വാഹന ലേലം

കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ എം.എസ്.റ്റി.സി മുഖേന ഓണ്‍ലൈനായി ഏപ്രില്‍ 18ന് ലേലം ചെയ്യും. വിവരങ്ങള്‍ക്ക് എംഎസ്ടിസി വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0495 2372927.

Leave a Reply

Your email address will not be published. Required fields are marked *