തൃശൂര്‍: അനാശാസ്യഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷ സ്വദേശിയായ ധന്‍പതി നായികാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നാല് സ്ത്രീകള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

തൃശൂര്‍ നഗരത്തില്‍ ഒരു വാടക വീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *