സംസ്ഥാനത്ത് ഗുരുതരാവസ്ഥയിൽ ഉള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തിനിടെ വൻ വർധന. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്.ഓരോ ദിവസവും വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യമുള്ള കിടക്കകളുടെ ആവശ്യകത കൂടുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെ ഐ സി യുവിലും ,331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.

ഇതാദ്യമായിട്ടാണ് ഗുരുതവരാവസ്ഥയിലുള്ള പ്രതിദിന രോഗികളുടെ കണക്കിൽ ഇത്ര വർദ്ധനവ്.നിലവിൽ ഐ സി യുകളിൽ 2323 പേരും,വെന്റിലേറ്ററിൽ 1138 പേരും ചികിത്സയിലുണ്ട്.സംസ്ഥാനത്താകെ സർക്കാർ-സ്വകാര്യ മേഖലയിൽ 508 വെന്റിലേറ്റർ ഐ സി യു,285 വെന്റിലേറ്റർ,1661 ഓക്‌സിജൻ കിടക്കകളുമാണുള്ളത്.

കോവിഡ് വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഈ കണക്ക് ഇനിയും ഉയരും. വ്യാപനം രൂക്ഷമായ എറണാകുളത്ത് സാഹചര്യങ്ങള്‍ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് മുകളിലായി. ഇവിടെ ആശുപത്രികളില്‍ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു.ഗുരുതരമല്ലാത്ത രോഗികളെ പാര്‍പ്പിക്കാനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ സൗകര്യം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കോവിഡ് മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍ക്ക് പ്രധാനമായും ലഭിക്കേണ്ടത് ഓക്സിജന്‍ സൗകര്യമാണ്. ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *