കോഴിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ സ്ഥാപനത്തിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്. സ്കൂട്ടറിന്റെ സർവീസ് വേണ്ട രീതിയിൽ ഏറ്റെടുത്തുചെയ്യുകയോ, കൃത്യസമയത്തു സർവീസ് നടത്തി മടക്കി നല്കുകയോ ചെയ്യുന്നില്ല എന്നാണ് പരാതി. ചെറിയ പ്രശ്നങ്ങൾക്ക് പോലും നിരവധി ആഴ്ചകൾ വണ്ടി ഷോറൂമിൽ നിർത്തുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉപയോക്താക്കൾ വണ്ടി നന്നാക്കുവാനായി കോഴിക്കോട് നഗരത്തിലെ ഷോറൂമിലേക്ക് വരുന്നു. സർവീസ് സെന്ററുകളിൽ സൗകര്യങ്ങൾ പരിമിതമായതിനാൽ കേടുപാടുകൾ സംഭവിച്ചു വരുന്ന വണ്ടികൾ റോഡ്സിഡിൽ കേവലമായി നിർത്തിയിടുകയാണ്. കൂടാതെ ആഴചകളോളം നിർത്തിയിടുന്ന വണ്ടികൾ വെയിലും മഴയും കൊണ്ട് കൂടുതൽ കേടുപാടുകൾ ഉണ്ടാവുന്നു. വണ്ടി സർവീസ് സെന്ററിൽ ഏൽപ്പിക്കുകയും പിനീട് അവിടെ നിന്നും വിവരം ലഭിക്കാത്തതിനാൽ ഷോറൂമിൽക്ക് വിളിച്ച കാര്യങ്ങൾ അനേഷിക്കുകയും ചെയ്തപ്പോൾ നിരവധി വണ്ടികൾ മഴയും വെയിലും ഏറ്റ് റോഡ് അരികിൽ നിൽക്കുന്ന കാഴ്ചയാണ് ബാലുശ്ശേരിയിൽ നിന്നുള്ള ഡോക്ടർ ആയ ഒരു ഉപയോക്താവിന് ഉണ്ടായത്.സർവീസ് സെന്റർ പ്രവർത്തിക്കുന്നത് വളരെ മോശമായ സൗകര്യങ്ങളോടെ ആണെന്ന് ആളുകൾ പരാതിപ്പെടുന്നു. വണ്ടിയുടെ വിലപിടിപ്പുള്ള സാധനങ്ങളും മറ്റും സൂക്ഷിക്കുന്നതിനും കസ്റ്റമർ സേവങ്ങൾക്കും സർവീസ് സെന്ററുകളിൽ പുല്ലു വിലയാണെന്നും വൻതോതിൽ പരാതി ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പല സർവീസ് സെന്ററിലും ഇതേ അവസ്ഥ ആണ്. ഓല പോലുള്ള വലിയ കമ്പനികൾക്ക് ഉണ്ടാവേണ്ട ശരാശരി സംവിധാനങ്ങൾ അവിടെ ഉള്ള തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിനായും ഇല്ല. വണ്ടിയുടെ പാർട്ട്‌സും, മറ്റും സൂക്ഷിക്കാൻ ആയി സംവിധാനങ്ങൾ ഇല്ല. റോഡ് സൈഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് എതിരെയും സർവീസ് സെന്ററിന് എതിരെയും മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുകയും താകീത് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് വീണ്ടും ആവർത്തിക്കപ്പെടുത്തായാണ്. ഉപഭോക്താക്കളിൽ പലരും നിയമപരമായി കമ്പനിക്ക് എതിരെ മുന്നിൽ വന്ന് പരാതിപ്പെടുന്നുണ്ടെങ്കിലും പരിഹാരം കാണുന്നില്ല.ഉയർന്ന വില കൊടുത്തു വാങ്ങുന്ന വാഹനങ്ങൾക്ക് ഇത്തരത്തിൽ നിരവധി പരാതികൾ ഉണ്ടാകുന്നുണ്ട്.ബന്ധപ്പെട്ട ഏജൻസികൾ ഇത് പരിശോധിക്കേണ്ടതുണ്ട്.കൺസ്യുമർ കോർട്ട് പോലുള്ള ബന്ധപ്പെട്ട കോടതികളിൽ ഇതിന് സൗകര്യവും ഉണ്ട്.സഹായത്തിന് ഞങ്ങളെയൊക്കെ സമീപിക്കാവുന്നതാണ് എന്ന് സാമൂഹ്യ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ നൗഷാദ് തെക്കെയിൽ അറിയിക്കുകയും പരാതിക്കാർക്ക് പിന്തുണ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *