ബാലഗോകുലം മാതൃസമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതില്‍ എന്ത് തെറ്റാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോഴിക്കോട് മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് അവരുടെ ഇരട്ട നീതിയുടെ ഉദാഹരണമാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നു. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാരിന്റെ എല്ലാ തീരുമാനവും.നടപടിയെടുത്ത് മേയറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമമെന്നാണ് പറയുന്നത് മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയത്. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനം. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *