കാരന്തൂര്‍ വടക്കുംതല പ്രദേശത്ത് 1987 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രാമീണ വായനശാലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.സോമന്‍ പ്രസിഡണ്ട്, രാജേഷ് ചെറാത്ത് വൈസ് പ്രസിഡണ്ട്, എം.ശിവശങ്കരന്‍ സെക്രട്ടറി
പ്രമോദ് ചെറാത്ത് ജോ.സെക്രട്ടറി, രാജന്‍ കണ്ണങ്കിരാത്ത്, തൈക്കണ്ടിയില്‍ പ്രേമന്‍, പുതുക്കുട്ടി ശിവദാസന്‍ , റാബിയ പേങ്കാട്ടില്‍, സുബൈര്‍ നൊച്ചിയില്‍, അനിരുദ്ധ് മൂഴിക്കല്‍, ലിജിത്ത് പുതുക്കുടി കമ്മറ്റി അംഗങ്ങള്‍. യോഗത്തില്‍ ചളുക്കില്‍ ശബരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ കെ.പി.കൃഷ്ണന്‍ , പ്രമോദ് ചെറാത്ത് , ഗ്രന്ഥശാല സംഘം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തല കണ്‍വീനര്‍ എം മാധവന്‍, ദാമോദരന്‍ നായര്‍ , രാജന്‍ മണ്ടടി . എം.മോഹന്‍ദാസ് , സി.സതീശന്‍ , പേക്കാട്ടില്‍ റാബിയ, പ്രമോദ് ചെറാത്ത്, രാജേഷ് ചെറാത്ത്, ടി.സോമന്‍ , സി.രാജന്‍ , ബിനീഷ് പി , സി.സോമന്‍ എന്നിവര്‍ സംസാരിച്ചു

യോഗത്തില്‍ വെച്ച് 15 അംഗങ്ങള്‍ ഉള്‍പ്പെട്ട വനിത വിഭാഗം രൂപീകരിച്ചു. കെ.രാജന്‍ സ്വാഗതവും സി. പ്രമോദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *