ജീവതാളം -ജീവിത ശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി പോഷൺ 2023 ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള പുള്ളനൂർ സബ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ പോഷക ആഹാര നിർമ്മാണ മത്സരവും പ്രദർശനവും ആരോഗ്യബോധവൽക്കരണ ക്ലാസും ഐ.സി.സി പുള്ളാ വൂരിൽ വെച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം PT അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. സ്മിത A റഹ്മാൻ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
അബ്ദുൾ ഹക്കിം KP., ജൂനിയർ പബ്ലിക്ക് ഹെൽത്ത് രമിത T, MLSP നഴ്സ് അപർണ M . K, എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകരായ ലസിത വി.പി., സൈനബ CK, ഷാജിത P . , ബിന്ദു K K , ഖദീജ KP എന്നിവർ നേതൃത്വം നല്കി. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്കും കൂടാതെ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *