ആര്‍ട്ടിസ്റ്റ് മയോനിക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെ സംഗീത പരിപാടികള്‍ക്കായി വിദേശത്ത് ആയിരുന്നു ഗോപി സുന്ദര്‍. ഇവിടെ നിന്നുമുള്ള ഫോട്ടോകള്‍ ഇദ്ദേഹം പങ്കുവച്ചിരുന്നു.
‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’ എന്നാണ് മയോനിയുടെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല.
