കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ നടി പൊലീസിന് ഉടന്‍ കൈമാറും.
അതേസമയം, ലൈംഗികാധിക്ഷേപ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുന്‍പുണ്ടായ കാര്യങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബോചെയുടെ മൊഴി.