പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലയുടെ മുകളിലെത്തി.45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ദൗത്യസംഘം ബാബുവിനെ ബെല്‍റ്റ്് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റാൻ ബുദ്ധിമുട്ട് ആയതിനാൽ തന്നെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്ററിൽ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം.ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.അതേസമയം രക്ഷാപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം നന്ദിയെന്ന് ബാബുവിന്റെ കുടുംബവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *