ബ്രഹ്മപുരത്തെ തീ പിടുത്തത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റിയതായി കണ്ടെത്തൽ. തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റിയില്ലെന്നും മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തതെന്നുമാണ് കണ്ടെത്തൽ.

11 കോടി രൂപ കരാർ വഴി കിട്ടിയിട്ടുണ്ടെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. ബ്രഹ്മപുരത്ത് ബയോമൈനിംഗ് കൃത്യമായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡും കണ്ടത്തിയിരുന്നു.

അതേ സമയം തീപിടുത്തത്തെ തുടർന്നുണ്ടായ പുക മൂലം ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേർ ചികിത്സ തേടി എത്തുന്നുണ്ട്. ശ്വസം മുട്ടല്‍, ചുമ, ചൊറിച്ചില്‍ എന്നിങ്ങനെയാണ് ജനങ്ങളെ പ്രധാനമായും അലട്ടുന്ന പ്രശ്‌നങ്ങള്‍. 17 പേര്‍ ബ്രഹ്‌മപുരം സബ് സെന്ററിലും എട്ട് പേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തി. ഇതിന് പുറമെ നിരവധി പേര്‍ സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കേ ഇരുമ്പനം പ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറ്റ് പലരും അവരുടെ ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ കാരണം ചില വീട്ടുകാര്‍ക്ക് വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ കഴിയുന്നില്ല. മണ്ണ് മാന്തി ഉപയോഗിച്ച് പ്ലാന്റിലെ മാലിന്യം ഇളക്കുമ്പോള്‍ ഇപ്പോഴും തീ ചെറിയതോതില്‍ പടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *