തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകി രോഗി ഗുരുതരാവസ്ഥയിൽ. ആശുപത്രിക്ക് കീഴിലെ മരുന്ന് ഷാപ്പിൽ നിന്നാണ് മരുന്ന് മാറി നൽകിയത്. മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ(25) വെന്റിലേറ്ററിലേക്ക് മാറ്റി. മരുന്ന് കഴിച്ചതോടെ ശരീരത്തിൽ നീര് വെക്കുകയും , അപസ്മാരത്തിന്റെ ലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

അതേ സമയം, രോഗ ലക്ഷണങ്ങൾ മരുന്ന് ആൻറി കഴിച്ചത് കൊണ്ടല്ല എന്നാണു മെഡിക്കൽ ബോർഡിൻറെ വിശദീകരണം.

അപകടത്തിൽ പരിക്കേറ്റാണ് അമൽ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാൻ ഇരിക്കെയാണ് സംഭവം.

ഇന്നലെ വീട്ടിൽ പോകാൻ പറഞ്ഞതായിരുന്നു, മെഡിക്കൽ കോളജിന് കീഴിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് മരുന്ന് മാറ്റിനൽകിയത്. ഡോക്ടർ എഴുതിയത് മനസിലായില്ലെന്നാണ് മെഡിക്കൽ ഷോപ്പ് അധികൃതർ പറഞ്ഞത്. ആശുപത്രിയിലെ ഡോകട്ർ പറയുന്നത് മരുന്ന് മാറി നൽകിയാൽ ഇങ്ങനെ സംഭവിക്കില്ല. വിദഗ്‌ദ ചികിത്സാ നൽകുന്നെന്നാണ് പറയുന്നതെന്ന് ബന്ധു സുജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *