ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ‘രാഗ’ത്തിന് എൻ ഐ ടിയിൽ തിരി തെളിഞ്ഞു. ചടങ്ങിൽ മുഖ്യാത്ഥിയായ ആർ. എസ്. ഗ്രൂപ്പ്‌ ടെക്നിക്കൽ ഡയറക്ടറും എൻ. ഐ. ടി കാലിക്കറ്റ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ്റുമായ പ്രകാശ് ഷെട്ടി ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എൻ. ഐ. ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഗം സ്‌റ്റുഡന്റ് കോ-ഓർഡിനേറ്റർ ലെനോഹ് ചാക്കോ സ്വാഗത പ്രസംഗം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ്‌. പി. എസ്. സതീദേവി, രജിസ്ട്രാർ ഡോ.ശ്യാമസുന്ദര എം.എസ്, ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ ഡോ രജനികാന്ത് ജി കെ, ഫാക്കൾട്ടി കൺവീനർ ഡോ. ഗോപികൃഷ്ണ എസ്,രാഗം സ്റ്റുഡന്റ് കൺവീനർ മുഹ്സിൻ ജിഫ്ഫ്രി, കൾചറൽ അഫ്ഫെയർസ് സെക്രട്ടറി അഖിൽ ജോർജ് ഫിലിപ്പ് എന്നിവർ അഭിസംബോധന ചെയ്തു.

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന കലാവിരുതിനെ അടയാളപ്പെടുത്തുന്ന ‘ദ ബുക്ക് ഓഫ് എറ്റേണൽ ഫോക് ലോർസ്’ പ്രേമേയമാക്കിയാണ് രാഗം’ 23 അരങ്ങേറുന്നത്. മാർച്ച് 10,11,12 തീയതികളിലായി കലോത്സവം, ശിൽപ്പശാലകൾ,കൊറിയോനെറ്റ്, ഫ്യൂരി, ഫാഷൻ ഷോ തുടങ്ങി നിരവധി കലാ-കായിക പരിപാടികളിൽ കേരളത്തിനക്കത്തും പുറത്തുമുള്ള ഒട്ടനവധി വിദ്യാർത്ഥികൾ അണിനിരക്കും.

രാഗം’23 പ്രോഷോയുടെ ഭാഗമായി മാർച്ച് 10ന് പ്രശസ്ത ബോളിവുഡ് പിന്നണിഗായകരായ നീതി മോഹനും ഡി ജെ സ്വാറ്റ്രിക്സും മാർച്ച് 11ന് ജുബിൻ നൗട്ടിയാൽ,ഡി ജെ കിൽ ദ ക്ലൗൺസ്, മാർച്ച് 12ന് അമിത് ത്രിവേദി, അവിയൽ ബാന്റ് എന്നിവരുടെ കലാനിശകൾ പരിപാടിക്ക് മാറ്റേകും. എൻ. ഐ. ടി പൂർവ വിദ്യാർത്ഥിയായിരുന്ന രാജേഷ് കുമാറിന്റെ സ്മരണാർത്ഥം മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന രാജേഷ് കുമാർ കെ. കെ അവാർഡ് അവസാന വർഷ ബി.ടെക് വിദ്യാർത്ഥിനി ദീപ ദിലീപ് മേനോന് ഡയറക്ടർ സമ്മാനിച്ചു.രാഗം’23 ട്രെഷറർ നന്ദിത എ.യുടെ നന്ദിപ്രകാശനത്തോടുകൂടി ഉദ്‌ഘാടന ചടങ്ങ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *