തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിലവിലെ ചൂടിന്റെ തീവ്രത വിലയിരുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ തപസൂചിക ഭൂപടം. കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ.

വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് നിലവിലുള്ളതെന്നും താപസൂചിക വ്യകതമാക്കുന്നു.

അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30–40 വിഭാഗത്തിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് (29നു താഴെ) ആശ്വാസകരമായ സ്ഥിതിയുള്ളതെന്നും ഭൂപടം വ്യകതമാക്കുന്നു.

കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസ്, അന്തരീക്ഷ ഈർപ്പം 40% എന്നിങ്ങനെയാണങ്കിൽ തന്നെ താപസൂചിക 40 കടക്കും. താപനില 37 ഡിഗ്രി, അന്തരീക്ഷ ഈർപ്പം 50% എന്നിങ്ങനെയായാൽ ഇതു 46 ആകും. ഇന്നലെ കണ്ണൂർ (37.6 ഡിഗ്രി), കോട്ടയം (37.5 ഡിഗ്രി) ജില്ലകളിലായിരുന്നു ഏറ്റവും കൂടിയ പകൽ താപനില.

Leave a Reply

Your email address will not be published. Required fields are marked *