ലോക റെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ ബഹു. കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ് കോഴിക്കോട് പി വി എസ് ആശുപത്രി ഹാളില്‍ ഉദ്ഘാടനം ചെയ്തു.

യുദ്ധമോ യുദ്ധസമാന സാഹചര്യമോ നേരിടേണ്ടി വന്നിട്ടില്ലാത്ത കേരളത്തില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഏറെ ഗുണപ്രദമാവുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പ്രസ്ഥാവിച്ചു.

കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുകയും, ലോക്ഡൗണ്‍ കാലത്ത് റെഡ് ക്രോസിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് ജീവന്‍രക്ഷാമരുന്നുകള്‍ എത്തിച്ചു നല്‍കയും രക്തദാനം ചെയ്യുകയും ചെയ്ത വളണ്ടിയര്‍മാരെ അനുമോദിച്ചു. മുന്‍ റെഡ്‌ക്രോസ് കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന കെ വി ഗംഗാധരന്‍ മാസ്റ്റര്‍ ജെ ആര്‍ സി ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ വൈസ് ചെയര്‍മാന്‍ ഷാന്‍ കട്ടിപ്പാറ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ ദീപു റെഡ് ക്രോസ് സന്ദേശം നല്‍കി. അഡ്വ എം രാജന്‍, രന്‍ജീവ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *