മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയായ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കോടതി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു . നിയമത്തെ പേടി വേണമെന്നും ദുരന്തം ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

എന്തിനാണ് എല്ലാവരും കണ്ണടയ്ക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, വിഷയത്തിൽ സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും പറഞ്ഞു. നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണെന്നും ചോദിച്ചു. ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരും. ദുരന്തത്തില്‍ താനൂര്‍ മുനിസിപ്പാലിറ്റിയും മറുപടി പറയണം. കുട്ടികളാണ് മരിച്ചുവീഴുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയാണിതെന്ന് കോടതി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *