തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ് നടന്നത്.വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് MSC ഐറീനയെ സ്വീകരിച്ചത്.

തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ ക്യാപ്റ്റന്‍.400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട് എംഎസ്‌സി ഐറീനയ്ക്ക്.

സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണ്. മെഡിറ്റേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.

Leave a Reply

Your email address will not be published. Required fields are marked *