കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 9ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
ജനാര്‍ദ്ദനന്‍ കളരിക്കണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.
എം എം സുധീഷ് കുമാര്‍, കെ ശ്രീധരന്‍ , സജീഷ് നാരായണന്‍, സി.സുനിത, ടി പി നിധീഷ്, സബീഷ്, വി.കെ.ചന്ദ്രന്‍, കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സി പ്രമോദ് സ്വാഗതവും പി പി ഷിനില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *